ദേ ഇവന് (പടത്തില്‍ ക്ലിക്കിയാല്‍ വലിയ വ്യൂ വരും) ബിരിയാണിക്കുട്ടിയുടെ ഇരുമ്പു കുതിര, ഹാര്‍ലി.

ആയിരത്തി തൊള്ളായിരത്തി മൂന്നില്‍ വിറ്റു തുടങ്ങിയ ഹാര്‍ലി ഡേവിഡ്സണ് ഇന്നും ലോകം പ്രിയത്തോടെ നോക്കുന്ന മൊബൈക്ക് ആയി തുടരുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 2006 മോഡല്‍ റോഡ് കിംഗ് (എഫ് എല്‍ എച്ച് ഐ) ദീര്‍ഖ ദൂര വിനോദ സഞ്ചാരി വിഭാഗത്തില്‍ പെടുന്നു
1450 CC ട്വിന്‍ എയര്‍ കൂള്‍ഡ് എഞ്ജിന്
16 ഇഞ്ച് ചക്കരം ചക്കരം
5 ഗീയര്‍
അഡ്ജസ്റ്റബില്‍ സസ്പെന്ഷന്
എഴടി നീളം
രണ്ടരയടി സീറ്റ് പൊക്കം
65000 ദിര്‍ഹം (എട്ടുലക്ഷം രൂപായോളം) അതായത് ഒരു നിസ്സാന്‍ മാക്സിമയുടെ വില
എനിക്കും ഇതോടിക്കാന്‍ ആഗ്രഹം ഉണ്ട്. എന്തരേലും ചില്ലറ കൊടുത്താല്‍ വാടകക്ക് കിട്ടുകയും ചെയ്യും പക്ഷേ ഈ പഹയന്റെ മോളില് ഇരിക്കാനുള്ള സൈസ് വല്ല ആര്‍ണോള്‍ഡ് ശിവശങ്കരനും അവന്റെ കിങ്കരനും മാത്രമേ കാണുകയുള്ളപ്പാ. നമ്മള് ഇരുന്നാല്‍ വേലിപ്പുറത്ത് ഓന്ത് കയറി ഇരിക്കുമ്പോലെ, ചേമ്പിന് താളില്‍ മരമാക്രി ഇരിക്കുമ്പോലെ ..വര്‍ണ്ണിക്കാന്‍ വാക്കുകല് കിട്ടുന്നില്ല സുഹൃത്തുക്കള്‍..