Tuesday, May 30, 2006
ജബെല്‍ ഹഫീത്ത്
അലൈനിലെ സുന്ദരിയായ ഈ മലയുടെ താഴ്വാരം സമീഹയുടെ ബ്ലോഗിലുണ്ട് . ആ താഴ്വാരത്തില്‍ നിന്നും ഈ മലയിലേക്കുള്ള ഡ്രൈവ് അതീവരസകരമാണ് (പപ്പുവിന്റെ താമരശ്ശേരിച്ചുരത്തിന്റെയും ചിന്നാര്‍-ആളിയാര്‍ മലമ്പാതയുടെം അത്രയും ഇല്ലെങ്കിലും രസം തന്നെ)
Friday, May 26, 2006
Friday, May 19, 2006
പൃഥുകം
സന്തോഷിന് ജന്മദിനാശംസകള്‍!
സ്നേഹിതന് (ആ പേരുള്ള ബ്ലോഗറെയല്ല, "പൊതുവേ") സ്നേഹത്തോടെ കൊടുക്കാന്‍ "അവിലുമാം പഴവുമാം അവിയലുമാം.." എന്നല്ലേ വാര്യരേട്ട പറഞ്ഞിരിക്കുന്നത് . ഈ അവില്‍പ്പൊതി ഞങ്ങള്‍ സ്നേഹം കൂടുമ്പോ അമ്മയെന്നും പിണങ്ങുമ്പോ പൊട്ടക്കണ്ണിയെന്നും വിളിക്കുന്ന, എന്റെ അയല്‍ക്കാരിയായ മഹിഷാസുരമര്‍ദ്ദിനിയുടെ പ്രസാദം..
സന്തോഷവും സമാധാനവും അനുദിനം വര്‍ദ്ധിക്കട്ടെ..
ഓ ടോ
ഓ ടോ ഇല്ലാതെ പോസ്റ്റാന്‍ വയ്യെന്നായി ഈയിടെ. വഞ്ചിപ്പാട്ടും പാടി ഈ പോസ്റ്റ് അടിക്കുമ്പോള്‍ വിദ്യ പറയുന്നു അവിലു മാം , മലരു മാം, പഴം മാം എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ " എന്റെ ഹാപ്പി ബെര്‍ത്ത് ഡേ ഇന്നാണു മാം, ഇതാ കേക്ക് മാം, സ്വീറ്റ്സ് മാം, മുട്ടായി മാം" എന്നൊക്കെ പറയുന്നതുപോലെ തോന്നുന്നെന്ന്
Friday, May 12, 2006
Wednesday, May 10, 2006
ബൊക്ക
ഈര്‍ക്കിലി ഫ്രെയിമില്‍ ബന്ദിയും ജമന്തിയും കരിമന്തിയും കൂട്ടിക്കെട്ടിയ ഒരു "ബൊക്ക" തരണമെന്നുണ്ടായിരുന്നു. അതില്ലാത്തതുകൊണ്ട് തല്‍ക്കാലം സാദാ "ബൊക്കേ" കൊണ്ട് തൃപ്തിപ്പെടൂ യുവ മിഥുന്‍ ചക്രവര്‍ത്തിമാാരേ.
Friday, May 05, 2006
Subscribe to:
Posts (Atom)