Wednesday, April 26, 2006
കണ്ണൂസാശ്രമം
സംശയിക്കണ്ടാ, കണ്വാശ്രമം എന്നെഴുതിയപ്പോ തെറ്റിപ്പോയതല്ല കണ്ണൂസും കൂട്ടുകാരും വെടിപറഞ്ഞിരിക്കുന്ന ആല്‍മരത്തെ ആനയും അമ്പാരിയും മുന്നില്‍ നിര്‍ത്തി എടുത്ത പടമിത്. പടത്തിന്റെ ഓണര്‍ തന്റെ വീടിനെ ഫ്രെയിമില്‍ നിന്നും നീക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിചതനുസരിച്ച് "അനാശ്യാസ കുസുമം" തന്നെ ഇടുന്നു - അനാശാസ്യത്തിനു ക്രെഡിറ്റ് ഗൌതമന്‍ സാറിന്
Wednesday, April 12, 2006
വിഷുദിനാശംസകള്‍!
വക്കാരീ സങ്കടപ്പെടല്ലേ. എന്നാലാവുന്ന സംഭാവന ഞാന്‍ ഇതാ തരുന്നു.. ഇതങ്ങോട്ട് നൂഡിത്സില്‍ ഒഴിച്ച് പപ്പടം കുഴച്ച്...
Saturday, April 08, 2006
Friday, April 07, 2006
ഇളം തെന്നലിന്
വിഷുവായില്ലല്ലോ, എന്നാലും ആരിഫ് ചോദിച്ചതുകൊണ്ട് കൊന്നപ്പൂ കുറച്ചെണ്ണം മലേഷ്യയില്‍ നിന്നിറക്കുമതി ചെയ്തു (കൊന്നപ്പൂവുണ്ടോ എന്നു ഇന്നു കൂമന്‍പള്ളിയില്‍ വിളിച്ചു ചോദിച്ചപ്പോ കൊന്ന മാത്രമല്ല ഒരു കാട്ടുചെമ്പകവും നിറയെ പൂത്തു നില്‍ക്കുന്നെന്ന് .. പടമെടുക്കാനൊരു വഴീമില്ലാ)
ആര്‍ക്കെങ്കിലും ഗ്രീറ്റിങ്ങ്സ് കാര്‍ഡ് ഉണ്ടാക്കാന്‍ ഉപകരിക്കട്ടേ എന്നു കരുതി ഉണ്ണിക്കണ്ണന്റെ കുന്നിക്കുരു ഉരുളിയില്‍ പൊന്നും പണവും ഇട്ടു ഒരു പടം കൂടി എടുത്തു ഇപ്പോള്‍.. ഈ വിഷുവിനു കുട്ടികള്‍ക്കേ കൈനീട്ടമുള്ളൂ എന്നു വച്ചിരുന്നതാ തെന്നലു ബാലകൃഷ്ണപിള്ളേം ഇനി കുട്ടിയായി കൂട്ടാം
Tuesday, April 04, 2006
വക്കാരീ, ഇഞ്ഞോട്ട് വരീ.
ഉദയസൂര്യന്റെ നാട്ടില്‍ സക്കൂറാ,സക്കൂറാ
എന്നു വിളിക്ച്ചു കൂക്കി നടക്കുന്ന കീറക്കൂറ പിള്ളേരുടെ നടുവില്‍ വക്കാരിയും ഇരുന്നു ബീറു വീശുന്നത്രേ.
ചങ്ങായി, ഇതു ഇന്ത്യന്‍ സക്കൂറാ- ശീമക്കൊന്ന എന്നു പറയും വേലിക്കലൊക്കെ വയ്ക്കുന്ന കാട്ടു ചെടിയാ. ഇതിന്റെ മൂട്ടില്‍ പാത്തിരുന്നു വാറ്റു വീശുന്ന ഒരു ചടങ്ങു നമ്മുടെ നാട്ടിലും ഉണ്ട്. കൂടുന്നോ വാറ്റ്69 അടിക്കാന്‍? ഹൈലി ഇന്‍ഫ്ലേമബ്ലില്‍ പോട്ടബില്‍ വാട്ടീസുമായി നമുക്കീ ശീമക്കൊന്നയുടെ മൂട്ടില്‍ കൂടാം.. വാ വക്കാരീ

Sunday, April 02, 2006
Subscribe to:
Posts (Atom)