Wednesday, April 26, 2006

കണ്ണൂസാശ്രമം





സംശയിക്കണ്ടാ, കണ്വാശ്രമം എന്നെഴുതിയപ്പോ തെറ്റിപ്പോയതല്ല കണ്ണൂസും കൂട്ടുകാരും വെടിപറഞ്ഞിരിക്കുന്ന ആല്‍മരത്തെ ആനയും അമ്പാരിയും മുന്നില്‍ നിര്‍ത്തി എടുത്ത പടമിത്‌. പടത്തിന്റെ ഓണര്‍ തന്റെ വീടിനെ ഫ്രെയിമില്‍ നിന്നും നീക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിചതനുസരിച്ച്‌ "അനാശ്യാസ കുസുമം" തന്നെ ഇടുന്നു - അനാശാസ്യത്തിനു ക്രെഡിറ്റ്‌ ഗൌതമന്‍ സാറിന്‌

10 comments:

കണ്ണൂസ്‌ said...

ദേവാ,

ആരോടു ചൊല്ലേണ്ടൂ
നന്ദിയിതെല്ലാമേ...

പടം ഇടുന്ന കാര്യം ഞാന്‍ ഓര്‍ക്കാഞ്ഞിട്ടല്ല. കയ്യിലുള്ള എല്ലാ ചിത്രങ്ങളും ഇങ്ങനെ പലവക സാധനങ്ങള്‍ നിറഞ്ഞതായതു കൊണ്ട്‌ വേണ്ടാ എന്നു വെച്ചു എന്നു മാത്രം. രണ്ടാമത്തെ ചിത്രത്തില്‍, ആനപ്പന്തലിനിടയിലൂടെ, ആലും ആല്‍ത്തരയുടെ ഭാഗങ്ങളും കാണാം.

ഇത്‌ കാവശ്ശേരി പൂരത്തിന്റെ ദൃശ്യം. പകല്‍പ്പൂരവും വെടിക്കെട്ടും കഴിഞ്ഞ്‌ എഴുന്നള്ളത്ത്‌ ഈടുവെടിയാലിങ്കല്‍ നിന്ന് കാവിലേക്കിറങ്ങുന്നു. ഈ വര്‍ഷം ഏപ്രില്‍ 10-ന്‌ ആയിരുന്നു പൂരം.

നന്ദി പടം തന്ന ആള്‍ക്കും കൂടി പാസ്‌ ചെയ്യുക.

അതുല്യ said...

eദേവന്‍ ഇത്‌ ഇട്ട സ്ഥിതിയ്കു ഞാനിതിലും വലിയ നെന്മാറ വല്ലങ്കി പന്തല്‍ നാളെ ഇടും. തീര്‍ച്ച. കാവുശ്ശേരിയൊക്കെ എന്ത്‌ പൂരം? എതൊക്കെ എന്ത്‌ ആലു ദേവാ? നെല്ലിക്കുളങ്ങര ഭഗവതീടെ ആല്‍മരമല്ലേ ആല്‍മരം.

നെംന്മാറ വല്ലങ്കി വേലയ്കു വാ ദേവാ, അതല്ലേ പൂരം, അതും കഴിഞ്ഞു ഈക്കഴിഞ്ഞ ഏപ്രില്‍ 2നു. പറഞ്ഞിട്ടെന്ത്‌ കാര്യം ഇനി..

ദേവന്‍ said...

അതുല്യേ,
ഞാനങ്ങു തെക്കു തെക്ക്‌ കൊല്ലത്തൂന്നാണെങ്കിലും നെന്മാറ വല്ലങ്ങി വേലയൊക്കെ കണ്ടിട്ടുണ്ടേ. അങ്ങനെ ചുമ്മാ കണ്ടെന്നു പറഞ്ഞാല്‍ പോരാ, നെയ്യാണ്ടി മേളം തകര്‍ക്കുമ്പോ അമ്മന്‍ കുടം എടുത്താടുന്ന ചീനച്ചട്ടിയുടെ നിറമുള്ള തമിഴ്‌ നാട്ടു പൊണ്‍ഹള്‍ക്കു ചുറ്റും നമ്മടെ വിശാലന്‍ വച്ചപോലൊരു കൂളിംഗ്‌ ഗ്ഗ്ലാസ്സും വച്ച്‌

"പച്ചൈ കിളി, മുത്തുച്ചരം, മുല്ലൈക്കൊടി യാരോ?
പാവൈ എന്നും പേരില്‍ വരും ദേവന്‍ മഹള്‍ നീയോ.." എന്നു ഡപ്പാങ്കൂത്താടി ആ സാധു പെങ്കൊച്ചുങ്ങളെക്കൊണ്ട്‌ എന്റെ മുഖത്തു നോക്കി
"പൊന്നിന്‍ നിറം, പിള്ളൈ മനം വള്ളല്‍ ഗുണം യാരോ,
മന്നന്‍ എന്ന പേരില്‍ വരും ദേവന്‍ മഹന്‍ നീയോ?"
എന്ന് മനസ്സാക്ഷിക്കു നിരക്കാത്ത വര്‍ണ്ണനകള്‍ പാടിച്ചിട്ടുണ്ട്‌.

അത്രേം തറയായൊരു ദേവനെ സങ്കല്‍പ്പിക്കാന്‍ വയ്യാ അല്ലേ? അതൊരു കാലം.. ഒരു റ്റീനേജുകാലം . അപ്പു ഇങ്ങനെയൊക്കെ കാണിക്കുന്ന പ്രായമായി വരുന്നു!!
(ഇവിടെ തമിഴു കുറച്ചു പേര്‍ക്കേ അറിയാവൂ എന്ന ധൈര്യത്തിലാ ഇതിട്ടത്‌. എന്താ എതാ അര്‍ത്ഥമെന്താ എന്നൊരും ആരൊടും പറയണ്ടാ..)

കണ്ണൂസേ ചാത്വാര്‍ നമുക്കല്ലെ നന്ദി പറയേണ്ടത്‌ മൂപ്പരുടെ വീടിന്റെ പടം ബ്ലോഗ്ഗിയതിന്‌

Visala Manaskan said...

ഗുരുദേവാ.., എന്റെ ഗൂളിങ്ങ്ലാസ് ഒരു കല്ലേ വച്ച് കുത്തിപ്പൊട്ടിച്ചങ്ങ് കളഞ്ഞേക്കാം. അതോടെ പ്രശന്ം തീരുമല്ലോ..!!

നല്ല പടം

ദേവന്‍ said...

ഗ്ലാസ്സുപൊട്ടിച്ചിട്ടു കാര്യമില്ല. "വിശാലന്‍ പണ്ടിട്ടിരുന്ന കൂളിംഗ്‌ ഗ്ലാസ്സുപോലെ" എന്നാകും എഴുത്ത്‌ അത്രേയുള്ളു.

കാരണം വേറൊന്നുമല്ല, അസൂയ. എനിക്കീ കുന്തം ചേരില്ല. കുവൈറ്റിന്നു കുറുപ്പേട്ടന്‍ വന്നപ്പോ പണ്ട്‌ എനിക്കൊരു റേ-ബാന്‍ കൊണ്ടു തന്നു. ഞാനത്‌ വച്ച്‌ അരമണിക്കൂര്‍ കണാടിയൊക്കെ നോക്കി അവസാനം "ഹേി തോന്നുന്നതാവും" എന്നു ധൈര്യം സംഭരിച്ച്‌ പുറത്തോട്ടിറങ്ങി.

എപ്പോഴത്തേയും പോലെ ചിരവാസനത്തില്‍ ഇരിക്കുകയായിരുന്ന ആശാന്‍ വാലു ചുഴറ്റി എഴുന്നേറ്റു "ഭാവൌ ഹൂ? " എന്നു കുരച്ചു. നായ ഭാഷ എനിക്കു പിടിയില്ലെങ്കിലും അവന്റെ മുഖഭാവത്തില്‍ നിന്നും "എന്തു തോന്ന്യാസാടോ ഈ കാണിച്ചേ?" എന്നാണവന്‍ തിരക്കിയതെന്നു തോന്നുന്നു.

രണ്ടു വയസ്സുകാരി ലക്ഷ്മി "അയ്യേ അമ്മാവാ ഇച്ചീച്ചി" എന്നു കള്ളമില്ലാ പിള്ളമനസ്സ്‌ തുറന്നു. ആറു മാസം പ്രായമുള്ള കണ്ണന്‍ കണ്ണടച്ച്‌ നിലവിളിച്ചു. അവനെ എടുത്തു നിന്ന ചേച്ചി "സണ്‍ പേപ്പറൊട്ടിച്ച ആട്ടോറിക്ഷാ പോലുണ്ടെടാ മോന്ത" എന്നു ആക്ഷേപിച്ചത്‌ കൊച്ചു കരഞ്ഞ ദേഷ്യത്തിലാവും.

അന്നത്തോടെ റേ-ബാന്‍ വീട്ടില്‍ ബാന്‍ഡ്‌ ആയി. ഇനിയിപ്പോ അമ്മങ്കുടം കളിക്കുമ്പോ വയ്ക്കാം.

സിദ്ധാര്‍ത്ഥന്‍ said...

ഞാൻ പിണങ്ങി. അതുകൊണ്ടു് നന്ദിയുമില്ല കമന്റുമില്ല.

:(

Kumar Neelakandan © (Kumar NM) said...

ദേവാ പോസ്റ്റിനെക്കാളും കിടുക്കിയത് താങ്ങളുടെ രണ്ടു കമന്റുകളാ..
വിശാലാ, ഒരു രക്ഷയും ഇല്ല, ഇനി ആ കൂളിങ്ഗ്ലാസ് ഈ ബ്ലോഗ് വേലപ്പറമ്പില്‍ ചുമന്നേ പറ്റൂ. ദേവനാ ഏറ്റെടുത്തിരിക്കുന്നേ ഈ നാറ്റിക്കല്‍ ദൌത്യം!
അല്ലെങ്കില്‍ ദേവ പ്രീതിക്കായ്, എന്തരെങ്കിലുവൊക്കെ ചെയ്യീന്‍ അപ്പീ.

Promod P P said...

ഷെടാ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലൊ
ഇതപ്പോ കണ്ണൂസിന്റെ വീടല്ലേ?

ദേവാ സുരേഷ് ചാത്വാര്‍ നെ ആണൊ ഉദ്ദേശിച്ചത്
ആ ഭീകരനും ഞാനും സ്ക്കൂളിലും കോളേജിലും ഒക്കെ ഒരുമിച്ച് പഠിച്ചതണ്. അവന്‍ ദുബൈഇല്‍ ഉണ്ടെന്നറിയാം.

കണ്ണുസേ നമ്മടെ ചാത്വാരു വീട്ടിലെ സുരേഷ് ആണോ ഈ പടം എടുത്തത്

Anonymous said...

അയ്യോ.. ഈ പഴയ പോസ്റ്റ്‌ ഇപ്പഴാ കണ്ണില്‍ പെട്ടത്‌..

ദേവനെക്കുറിച്ച്‌ "പച്ചൈ കിളി മുത്തുച്ചരം" ശൈലിയില്‍ ആരാണപ്പാ പാടിച്ചത്‌.. ഇതൊക്കെ പണ്ട്‌ റെക്കോര്‍ഡ്‌ ഡാന്‍സിന്റെ സ്ഥിരം നമ്പറുകളല്ലേ..
"സണ്‍ പേപ്പറൊട്ടിച്ച ആട്ടോറിക്ഷാ പോലുണ്ടേടാ മോന്ത" -ദേവനെക്കുറിച്ചു എന്തു നല്ല വര്‍ണ്ണന.. ഹോ.. അപാരം.

(ഓ.ടൊ: നെന്മാറക്കടുത്തുള്ള ഞാന്‍ നെന്മാറ-വല്ലങ്ങി വേല കണ്ടിട്ട്‌ വര്‍ഷങ്ങളാകുന്നു. 'മാര്‍ച്ച്‌ അവസാനം' കഴിഞ്ഞ്‌ അവിടെയെത്തുമ്പോഴേക്കും വേല കഴിഞ്ഞിരിക്കും)


കൃഷ്‌ | krish

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold y3b6m7tk